Thursday, September 18, 2008

വെളുത്തേടത്ത് ബാഹുലേയന്‍ ആരായിരുന്നു ?-2

സമയം ഉച്ച ആവാറായി. ഇപ്പോള്‍ ആണി വാങ്ങി കൊടുത്തില്ലെങ്കില്‍ ഇന്നത്തെ ബാക്കി പണി കാര്യമായൊന്നും നടക്കില്ല എന്ന് എനിക്ക് തോന്നി. അല്ലെങ്കില്‍ തന്നെ ഒരാളുടെ പണി നാലു ദിവസം കൊണ്ടെല്ലാം എടുത്തു കളയും മുരളി മേസ്തിരി എന്ന് നമ്മുടെ പാര്‍ട്ണര്‍ മുന്നറിയിപ്പ് തന്നിരുന്നു. ആശാന്‍ ഒരു പരമ്പരാഗത മേസ്തിരി ആണ്. സമയം എടുത്താലും പണി "പണി"ആയിരിക്കും എന്നാണ് വെപ്പ്!!. സാധാരണ മീറ്ററും സെന്റി മീറ്ററും ഒന്നും പുള്ളിയുടെ അളവ് കണക്കില്‍ ഇല്ല. പകരം ഇന്ജ്ജ്, കോല്, വിരല്‍, നൂല് , തുടങ്ങിയ പഴയ തച്ചു കണക്കുകളാണ്. അളക്കാന്‍ മീറ്റെറിനു പകരം ഇടതു ചെവിയില്‍ തിരുകി വച്ച 'തോത് "എന്ന ഒരു ഈര്‍ക്കിലി കഷ്ണം ആണ്. ചുരുക്കി പറഞ്ഞാല്‍ വംശ നാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരിനത്തിലെ അവസാന കണ്ണി എന്നൊക്ക പറയാം .

"കയറു ബാഹുവേ... ഇപ്പം മേടിച്ചു തന്നേക്കാം "എന്ന് പറഞ്ഞു ഞാന്‍ വണ്ടിയുടെ അടുത്തേക്ക് നടന്നു.


"ഞാന്‍ വരണോ?"എന്ന് ചോദിച്ച് മേസ്തിരി അടക്കമുള്ളവരുടെ മുന്‍പില്‍ ആദ്യം ഒന്നു വെയിറ്റ് പിടിച്ച് "എന്നാ ശരി " എന്നും പറഞ്ഞു കെട്ടിന്‍ പുറത്തു നിന്നു ചാടി ഇറങ്ങി ഷര്‍ട്ടിന്റെ കൈ രണ്ടും മേലോട്ട് തിരച്ച് കേറ്റി ബാഹു വണ്ടിക്കടുത്തെത്തി. വലതു കാല് ആദ്യം തൊണ്ണൂറു ഡിഗ്രീ പൊക്കി പിന്നെ തൊണ്ണൂറു ഡിഗ്രീ തിരിച്ച് ആശാന്‍ എന്‍റെ സ്കൂട്ടറിന്റെ പിന്‍ സീറ്റില്‍ ലാന്‍ഡ്‌ ചെയ്തു .

"വിട്ടോ"!!! ബാഹു കമാന്‍ഡ് .!!!!!

കക്കോടി ബസാറിലേക്ക് വണ്ടി വിടുന്നതിനിടെ പിന്നില്‍ വളഞ്ഞു കുത്തി ഇരുന്നു തല മുന്നോട്ടു ആഞ്ഞു ബാഹു നാട്ടിന്‍ പുറത്തെ കണ്‍സ്ട്രക്ഷന്‍ രംഗത്തെ പുത്തന്‍ പ്രവണതകള്‍ പറഞ്ഞു തുടങ്ങി. ഇടയ്ക്ക് വഴിയേ പോവുന്ന പലരെയും കൈ വീശി വിഷ് ചെയ്യുന്നുണ്ട്. ചില വീടുകളും കട മുറികളും എല്ലാം ചൂണ്ടി കാണിച്ചു "ഇതു രാമേട്ടന്റെ വീട് , ഇതിന്റെ സ്ലാബ് ചെയ്തത് ഞാന്‍ ആണ് ", അത് നമ്മടെ ചാലിലെ ബാലന്നായരെ ബില്‍ഡിംഗ്‌, ഫുള്‍ പണി ഞങ്ങള് ചെയ്തതാ" എന്നൊക്കെ വീര പ്രസ്താവനകളും നടത്തുന്നുണ്ട്. ഞാന്‍ ആണെങ്കില്‍ ആകെ അമ്പരന്നു ഇരിക്കുകയാണ്. ഇവന്‍ ഇത്ര വലിയ സംഭവമായി പടര്‍ന്നു പന്തലിച്ച വിവരം നമ്മള്‍ അറിഞ്ഞോ??!!.

കോട്ടക്കല്‍ ഹാര്‍ഡ് വെയര്‍ എനിക്ക് പരിചയം ഉണ്ടായിരുന്നിട്ടും ബാഹു അവിടെ എന്നെ ഒന്നു പൊക്കി പരിചയപ്പെടുത്തി. ഒരാണി എടുത്തു ചരിച്ചും തിരിച്ചും ഒക്കെ നോക്കി ഏതാണ്ടൊക്കെ മനസ്സിലായ പോലെ ആശാന്‍ ഓര്‍ഡര്‍ കൊടുത്തു. തിരിച്ചു വരുന്ന വഴി സുകുവിന്റെ കട എത്തിയപ്പോള്‍ ബാഹു സ്റ്റോപ്പ് പറഞ്ഞു, ഞാന്‍ വണ്ടി ഒതുക്കി. കാല് വീശി താഴെ ഇറങ്ങി ചുറ്റുമുള്ളവരെ ഒന്നു നോക്കി മുണ്ട് ഉയര്ത്തി മാടി കുത്തി നേരെ ചെന്നു കടയില്‍ മാല പോലെ തൂങ്ങി കിടക്കുന്ന തമ്ബാക്ക് (മുറുക്കുന്ന പൊടി, ഹാന്‍സ് എന്നൊക്കെ എഴുതിയ തിളങ്ങുന്ന പാക്കറ്റ് ) പാക്കറ്റ് ഒന്നു പൊട്ടിച്ചു എടുത്തു. വളരെ കലാപരമായി അത് പൊട്ടിച്ചു സ്വല്പം ഇടതു കൈവെള്ളയില്‍ ഇട്ടു ഞെരടി പിന്നെ വലത്തേ കൈയിലേക്ക്‌ മാറ്റി കീഴ്ചുണ്ട് വലിച്ചു പിടിച്ച് പല്ലിനടിയില്‍ നിക്ഷേപിച്ചു. കാഴ്ച കണ്ടു ഞാന്‍ വണ്ടിയില്‍ തന്നെ ഇരുന്നു.

അപ്പോഴാണ്‌ സുകു വക ഒരു കാച്ച് ....

"ബാഹുവെ.. ഇപ്പൊ അക്കേട്ടന്റെ ഫോര്‍മാന്‍ ആയോ" ?


"ആയെങ്കില്" ?......


"അല്ല അപ്പൊ നീ പണി എല്ലാം പഠിച്ചോ?...

"ഡാ ... രാവിലെ ചൊറിഞ്ഞത് പോരെ ..ഇനീം വേണോ ?"

നീ വാ എന്നും പറഞ്ഞു ബാഹു എന്നേം കൂട്ടി സര്‍ബത്ത് കടയിലേക്ക് നടന്നു. ദാണ്ടെ പിന്നീന്ന് പിന്നേം സുകു ...

"ഇപ്പൊ അച്ചന് കത്തൊന്നും അയക്കലില്ലേ ബാഹുവെ...??!!


ബാഹു തിരിഞ്ഞു നിന്നു ... സംസ്കൃതം പുസ്തകം നിവര്‍ത്തി...
ഡാ... @#&%@...!!!!, നീയൊക്കെ ..%&*@.. കാലത്ത് വെളുത്തേടത്ത് കാര് ഇവടെ വെലസുന്നുണ്ട്... അത് കഴിഞ്ഞു ബാഹു അവന്റെ അച്ഛന്റെ വിശേഷവും പിന്‍ തലമുറ ആളുകളുടെയും ക്ഷേമം അന്യേഷിച്ചു തുടങ്ങി.


സുകുവിന്റെ തമാശ ചിരി ആസ്വദിച്ചുകൊണ്ട്‌ ഞാന്‍ കുട്ടന്റെ സര്‍ബത്ത് കടയിലേക്ക് കയറി . കുട്ടന്‍ എന്റെ വകയില്‍ ഒരു അനിയനും കൂടി ആണ്.

"ഇതെന്താ മോനേ സംഭവം?" ഞാന്‍ കുട്ടനോട് ചോദിച്ചു . "അത് അക്കേട്ടന്‍ ഇവിടെ അധികം ഇല്ലാത്തത് കൊണ്ടാ .. ഇവന്‍ ആര് കത്തിച്ചാലും കത്താന്‍ നിക്കും".
ഈ അച്ചന് കത്തയച്ചത്
??? എന്റെ സംശയം അങ്ങോട്ട് തീര്‍ന്നില്ല....


അതോ ... അത് പണ്ടു ഇവന്‍ എട്ടാം ക്ലാസ്സില് ഞങ്ങളുടെ കൂടെയൊക്കെ പഠിക്കുന്ന കാലം.....
നിര്‍ത്ത്‌
!!!!!... ഞാന്‍ ഇടപെട്ടു...
എട്ടാം ക്ലാസ്സില് ബാഹു നിന്റെ കൂടെ? ...!!!!!
ഈ കുട്ടന്‍ എന്നേക്കാള്‍ ഒരു അഞ്ചു വയസ്സിനെന്കിലും ഇളയതാണ് .
"
അത് ശരി .. നമ്മടെ സുമെചീടെ മോന്‍ ഒന്‍പതിലേക്ക് ചേര്‍ന്നപ്പോ ആണ് ബാഹു എട്ടില് നിര്‍ത്തി സ്കൂളിനോട് സലാം പറഞ്ഞത്"
എന്നാലും എന്റെ ബാഹുവെ ... അറിയാതെ ഞാന്‍ മനസ്സില്‍ മുത്തപ്പനെ വിളിച്ചു പോയി.
എന്നിട്ട് ? നീ കാര്യം പറ കുട്ടാ? .. എന്റെ ക്ഷമ നശിച്ചു?
"
അന്ന്സ്കൂളില്‍ പോവാണ്ടേ കര്യാത്തന്‍ മലയില് ചീട്ടു കളിക്കുമ്പോ അച്ചന്‍ വാസു നായര് ഇവനെ കൈയോടെ പിടിച്ചു വീടെത്തും വരെ പൂശി."

ന്നിട്ട് ?.....!!!!!

മാമന്റെ മോള് എല്ലാം കാണെ ഓടിച്ചിട്ട്‌ തല്ലിയത് ആശാന് തീരെ സഹിച്ചില്ല ... അന്ന് നാടു വിട്ടു ...വെങ്ങേരിക്ക് !!
വെങ്ങേരിക്കോ ??? അതിവടെ അടുത്തല്ലേ ??$!!!&%
...(നാല് കിലോമീറ്റര്‍ മാത്രം)
"അതെ .. അവിടെ അവന്‍റെ ഒരു കുഞ്ഞമ്മ ഉണ്ട് .. അവിടുന്നാ ... വീട്ടിലേക്ക് കത്തയച്ചത് .
"എന്ത് കത്ത് ?"

കത്ത് ഞാന്‍ കണ്ടീല്ല .... പക്ഷേന്കില് ...എഴുതിയതിതാണ് ....


" അമ്മേ ... അച്ഛന്റെ എന്നോടുള്ള സമീപനം മാറാത്തിടത്തോളം കാലം ഞാന്‍ കേരളത്തിലേക്കില്ല . അമ്മ ഈ മകനോട്‌ പൊറുക്കുക..."

അത് ശരി വെറുതെ അല്ല സുകു ചൊറിഞ്ഞത് കേട്ടുബാഹൂനു മൂത്തത് . ഞാന്‍ മനസ്സില്‍ പറഞ്ഞു . കുട്ടന്‍ ആവേശത്തോടെ തുടരുകയാണ് .......
"വാസു നായര്‍ക്കു അവനെ പൂശിയതിനെക്കാള്‍ സങ്കടായത് പത്തു പതിനഞ്ചു കൊല്ലം ഇവനെ സ്കൂളില്‍ പഠിപ്പിച്ചിട്ടു എഴുതിയ കത്ത് കണ്ടിട്ടാണ്. "അതാണ് ഇടയ്ക്ക് രണ്ടെണ്ണം വിട്ടു വീട്ടില് കല്യാണിഅമ്മയോട് പറഞ്ഞത് " ആ നേരത്ത് നാല് വാഴ .....

കുട്ടന്‍ പറഞ്ഞു തീര്‍ക്കുന്നതിനു മുന്പേ ബാഹു കുനിഞ്ഞു സര്‍ബത്ത് കടക്കുള്ളിലെത്തി.
"എന്താ മോനേ കുട്ടാ മ്മളെ ജാതകം എഴുത്‌ാണോ ???"....ബാഹു
അയ്യോ ന്‍റെ.. ബാഹു വേട്ടോ.. ഞങ്ങള് കൊറച്ചു കുടുംബകാര്യം പറഞ്ഞതാ ....
ഒന്നമര്‍ത്തി മൂളി ബാഹു ........

3 comments:

അക്കേട്ടന്‍ said...

പ്രിയമുള്ള സുഹൃത്തുക്കളേ...

"ബാഹുചരിതം" രണ്ടാം ഭാഗം പോസ്റ്റുകയാണ്... ഒരല്പം വൈകിയെങ്കിലും എല്ലവര്‍ക്കും എന്റെ ഓണാശംസകള്‍

സ്നേഹപൂര്‍വ്വം

അക്കേട്ടന്‍

ഞാന്‍ ഇരിങ്ങല്‍ said...

ജയശങ്കര്‍..,
സത്യം പറഞ്ഞാല്‍ താങ്കളെ പരിചയപ്പെടാന്‍ ഒരു പാട് വൈകി. പലവിധകാരണങ്ങളാല്‍ ബഹറൈന്‍ ബൂലോകമൊ അതുമല്ലെങ്കില്‍ ബ്ലോഗ് വായനയൊ കുറേയായി നടക്കുന്നില്ല. വല്ലപ്പോഴും ഒരു മഴപെയ്യുമ്പോലെയൊ അതുമല്ലെങ്കില്‍ ഒരു ചാറ്റല്‍ മഴ പോലെയൊ ഒക്കെ ചില പോസ്റ്റുകള്‍ അതും ഈ വര്‍ഷം വളരെ കുറവ് ഇങ്ങനെയൊക്കെ വിവിധങ്ങളായ കാരണങ്ങളാല്‍ ബഹറൈന്‍ ബൂലോകരെ പോലും അറിയാതായി. ക്ഷമിക്കുമല്ലോ.

ഈയുള്ളവന്‍ ബഹറൈനില്‍ എത്തി ബ്ലോഗ് തുടങ്ങിയ ഒരു പാവന്‍ ബ്ലോഗര്‍ ആണ്. വിശേഷങ്ങള്‍ നേരില്‍ പറയാം.
മൈ ഫോണ്‍ നമ്പര്‍ ഈസ് ഡബിള്‍ റ്റു ഡബിള്‍ ഫൈ...അഥല 36360845. വിളിക്കാന്‍ മറക്കരുത് സമയം കിട്ടുമ്പോള്‍.

ബാഹുചരിതം വായിച്ചു. അഭിപ്രായങ്ങള്‍ വഴിയെ അറിയിക്കാം.
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

അക്കേട്ടന്‍ said...

എന്റെ പൊന്നു ഇരിങ്ങലെ....

പരിചയപ്പെട്ടതില്‍ സന്തോഷം. ഈയുള്ളവനും അങ്ങനെയൊക്കെ തന്നെ. ആരോ ഒരിക്കല്‍ അയച്ചു തന്ന ഒരു ലിങ്ക് കണ്ടിട്ടാണ് ഈ ബ്ലോഗ് എന്ന ഒരു സംഗതി ഉണ്ട് എന്ന് അറിഞ്ഞത്. പിന്നെ അതിനു ചിലവൊന്നും ഇല്ലെന്നും ഏതു എഴാംകൂലിക്കും തുടങ്ങാം എന്നും അറിഞ്ഞപ്പോള്‍ ഒരു കൈ ഞാനും നോക്കി. പിന്നെ "സംഗീതമെന്ന അനന്ത സാഗരത്തിന്റെ അറ്റത്ത്‌ അമ്പരന്നു നില്‍ക്കുന്ന ശിശു ആണ് ഞാന്‍" എന്ന് ലാലേട്ടന്‍ പണ്ടൊരു സിനിമയില്‍ പറഞ്ഞ പോലെ നമ്മളിവിടെ ബ്ലോഗ് കടലിന്റെ കരക്ക്‌ കയ്യാലപ്പുറത്ത് കറങ്ങി നില്‍പ്പാണ്. വിശദമായി ഫോണിലൂടെ പരിചയപ്പെടാം.
സ്നേഹത്തോടെ
അക്കേട്ടന്‍