Sunday, January 16, 2011

പുതുവര്‍ഷത്തില്‍ മറ്റെന്തു നേരാന്‍ ...

മധുരമുള്ളതൊന്നും അവനു
ബാക്കി വച്ചില്ല ബാല്യം ..
വികലമായിപ്പോയി അവന്റെ കൗമാരം...
യവ്വനം താളം തെറ്റി കടന്നു പോയത് അവന്‍ കണ്ടു ...
വരാനുള്ളത് പ്രദോഷം ...എങ്കിലും ...
ഇനിയുമൊരു പ്രഭാതത്തെ സ്വപ്നം കാണുന്നു അവന്‍ ...
പുതു വര്‍ഷത്തില്‍ മറ്റെന്തു നേരാന്‍ ...
നമയുടെ നിറപറ ഇനിയും നിറയട്ടെ ....

4 comments:

വീകെ said...

‘നമയുടെ നിറപറ ഇനിയും നിറയട്ടെ ...‘ എന്നു പറയുമ്പോൾ ഇതിനു മുൻപു ഒരു പാടു നന്മകൾ അനുഭവിച്ചിട്ടുണ്ടെന്നു വരുന്നു. ഇതിനു മുകളിലെ ഏഴു വരിയിലും ഒരു നന്മയോ,മധുരമോ ഉണ്ടായിട്ടില്ലാത്ത ജന്മവുമാണെന്നു കാട്ടിത്തരുന്നു. ഒരു ചെറിയ പൊരുത്തക്കേടു തോന്നിയതു കൊണ്ട് പറഞ്ഞതാണ്. കവിതയെ പറ്റി അഭിപ്രായം പറയാൻ ഞാനാളല്ല. ഞാൻ മനസ്സിലാക്കിയത് തെറ്റാണെങ്കിൽ ക്ഷമിക്കുമല്ലൊ... “പുതുവത്സരാശംസകൾ..”

അക്കേട്ടന്‍ said...

വീ കെ ..
അഭിപ്രായം കണ്ടു. അത് പ്രസക്തവും ആണ് . ഒരു പക്ഷെ ' നന്മയുടെ നിറപറ നിറയട്ടെ ഇനിയെങ്കിലും " എന്നായിരുന്നെങ്കില്‍ കൂടുതല്‍ ഉചിതമാവുമായിരുന്നു എന്ന് തോന്നി . പിന്നെ വിലയിരുതപെടാനും മാത്രം അകക്കാമ്പ് ഉള്ള കവിയോ കഥാകാരനോ അല്ല ഞാന്‍. വിമര്‍ശനം അതിന്റെ അര്‍ത്ഥത്തില്‍ തന്നെ മനസ്സിലാക്കുന്നു ..നന്ദി

Unknown said...

Nice post.keep going. All the best T shirt printing cochin

Ruby Dey said...

ബ്ലോഗിംഗ് ഫീൽഡിൽ താൽപ്പര്യമുള്ളവർക്ക് ഇത് വളരെ വിജ്ഞാനപ്രദവും രസകരവുമാണ്, പങ്കിടുന്നതിന് Thx... ദയവായി എന്റെ കേരള ലോട്ടറി ഫലം പങ്കിടുക